ആശങ്ക വര്‍ധിക്കുന്നു; ഒളിമ്പിക്സ് വില്ലേജില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ടോക്യോ | കഴിഞ്ഞ ദിവസം ഒളിമ്പിക്സ് വില്ലേജില്‍ സംഘാടകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പേര്‍ക്ക് കൂടെ കൊവിഡ് രോഗബാധ കണ്ടെത്തി. അത്ലറ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒളിമ്പിക്സ് വില്ലേജിന് പുറത്ത് താമസിക്കുന്ന ഒരു അത്ലറ്റിനും രോഗബാധയുണ്ട്.

താരങ്ങള്‍ക്കായി നടത്തിയ പരിശോധനയിലണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരകൊറിയയില്‍ നിന്നുള്ള ഒളിമ്പിക് കമ്മിറ്റി അംഗത്തിനും കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. കൊറിയയില്‍ നടത്തിയ ടെസ്റ്റില്‍ നെഗറ്റീവ് ആയിരുന്നെന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞു.



source http://www.sirajlive.com/2021/07/18/489569.html

Post a Comment

أحدث أقدم