
കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ആള്‍ക്കൂട്ടം പൊതു സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഹൈക്കോടതി പരിസരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ പോലും വന്‍ ആള്‍ക്കൂട്ടമാണ്. ബെവ്‌കോയുടെ നിസ്സഹായാവസ്ഥയല്ല, ജനങ്ങളുടെ ആരോഗ്യമാണ് കോടതിയ്ക്ക് പ്രധാനമെന്നും
ഹൈക്കോടതി പറഞ്ഞു. വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 പേരെ മാത്രമാണ് അനുവദിക്കുന്നത് എന്നിരിക്കെ, മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ ഒരു സമയത്ത് അഞ്ഞൂറിലധികം പേര്‍ വരി നില്‍ക്കുകയാണ്.
ആളുകള്‍ ഇങ്ങനെ കൂട്ടം കൂടുന്നതിലൂടെ രോഗവ്യാപനം ഉണ്ടാകില്ലെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും കോടതി ചോദിച്ചു.
source http://www.sirajlive.com/2021/07/09/487993.html
إرسال تعليق