അര്‍ജന്റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം; സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രിയും

ഫയൽ ചിത്രം

തിരുവനന്തപുരം | കോപ്പ കപ്പ് നടന്നത് അങ്ങ് ബ്രസീലിലാണെങ്കിലും അതിന്റെ ആരവം ഏറ്റവും കൂടുതല്‍ മുഴങ്ങിയത് ഒരു പക്ഷേ കേരളത്തിലായിരിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഫുട്‌ബോളിന്റെ കാര്യത്തില്‍ എല്ലാവരും ഒന്നാകുന്ന കാഴ്ച കേരളത്തില്‍ കാണാം.

കോപ്പ കപ്പില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ അതിന്റെ ആരവം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു.

വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ്. അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെ. ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.



source http://www.sirajlive.com/2021/07/11/488366.html

Post a Comment

Previous Post Next Post