
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തോമസ് ഡെലാനിയിലൂടെ ഡെന്മാര്‍ക്ക് മുന്നിലെത്തി. കോര്‍ണര്‍കിക്കിന് തലവച്ചാണ് ഡെലാനി ഡെന്മാര്‍ക്കിനെ മുന്നിലെത്തിച്ചത്. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഡോള്‍ബര്‍ഗ് മറ്റൊരു ഗോളിലൂടെ ലീഡ് രണ്ടായി ഉയര്‍ത്തി.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ കടവുമായി മടങ്ങിയ ചെക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ മടക്കി. ചെക്കിന്റെ സ്‌കോറിംഗ് മെഷീന്‍ പാ ട്രിക് ഷീക്ക് തന്നെ വല ചലിപ്പിച്ചു. ബോക്‌സിലേക്കുവന്ന ക്രോസിനെ ശക്തമായ ഷോട്ടിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഇതോടെ അഞ്ച് ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്ത് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്‌ക്കൊപ്പമായി ഷീക്ക്.
ഒരു ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ തുടരെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഡാനീഷ് മതിലില്‍ തട്ടി ബൊഹീമിയന്‍ സ്വപ്നങ്ങള്‍ തകര്‍ന്നു.
source http://www.sirajlive.com/2021/07/04/487271.html
Post a Comment