LIVE BLOG | മാരക്കാനയില്‍ പൊരിഞ്ഞ പോരാട്ടം; അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍

മാരക്കാന | ഫുട്ബോള്‍ ലോകം കാത്തിരുന്ന ബ്രസീല്‍ – അര്‍ജന്റീന സ്വപ്‌ന ഫൈനല്‍ മാരക്കാന സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.

2007ൽ നടന്ന കോപ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തിൽ ഇരുവരും നേർക്കുനേർ വരുന്നത്. നോക്കൗട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നുവെങ്കിലും ഫൈനലിൽ കണ്ടുമുട്ടാനുള്ള അവസരം ഒരുങ്ങിയത് ഇപ്പോഴാണ്. ഇരുവരും അവസാനം നേർക്കുനേർ വന്ന മത്സരം 2019 കോപ സെമി ഫൈനലായിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറിപ്പടയാണ് മെസ്സിയെയും കൂട്ടരേയും ടൂർണമെൻറിൽ നിന്ന് പുറത്താക്കിയത്. എന്നാൽ അതിന് ശേഷം നടന്ന 19 മത്സരങ്ങളിലും അർജന്റീന തോൽവിയറിഞ്ഞിട്ടില്ല. 12 വിജയവും ഏഴ് സമനിലയും.

സെമിയിൽ കൊളംബിയയുമായി ഷൂട്ടൗട്ട് യുദ്ധം ജയിച്ചെത്തുന്ന അർജന്റീന വീണ്ടും ബ്രസീലിന് മുന്നിലേക്ക് എത്തുകയാണ്. അതേസമയം തുടർച്ചയായി 13 മത്സരങ്ങളിൽ തോൽവിയറിയാതെയെത്തുന്ന ബ്രസീലും അവസാനമായി തോറ്റത് അർജന്റീനയോടാണ്. അതും രണ്ട് വർഷം മുമ്പ് 2019 നവംബറിൽ. അന്ന് നടന്ന സൗഹൃദ മത്സരത്തിൽ മെസ്സിയുടെ ഗോളിലാണ് അർജന്റീന ബ്രസീലിനെ കീഴടക്കിയത്. പിന്നീട് നടന്ന 13 മത്സരങ്ങളിൽ നിന്നായി 12 വിജയവും ഒരു സമനിലയും. ഒടുവിൽ പെറുവിനെ ഒരു ഗോളിന് വീഴ്ത്തി ബ്രസീൽ കോപ ഫൈനലിലെത്തി.

മത്സരത്തിന്റെ തത്സമയ വിവരണം:



source http://www.sirajlive.com/2021/07/11/488303.html

Post a Comment

أحدث أقدم