ഐഫോണ്‍ 12 മോഡലുകള്‍ക്ക് സൗജന്യ റിപ്പയര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ ഐഫോണുകളില്‍ നിന്നും ഓഡിയോ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപയോക്താക്കള്‍ക്ക് ഒരു പുതിയ സര്‍വീസ് പ്രോഗ്രാം ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുള്‍പ്പെടെ 6.1 ഇഞ്ച് ഡിവൈസുകള്‍ക്ക് ഒരു ചെറിയ ശതമാനം ഓഡിയോ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.

കോളുകള്‍ ചെയ്യുമ്പോള്‍ ഓഡിയോ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാം. നിരവധി ഉപയോക്താക്കള്‍ ഇപ്പോള്‍ തന്നെ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയില്‍ സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. 2020 ഒക്ടോബറിലും 2021 ഏപ്രിലിലും നിര്‍മ്മിച്ച ഐഫോണുകളാണ് ഈ പ്രശ്‌നം കൂടുതലായി നേരിടുന്നതെന്ന് ആപ്പിള്‍ പറഞ്ഞു. പുതിയ സര്‍വീസ് പ്രോഗ്രാമിലൂടെ ഫോണിലെ കേടായ ഇയര്‍പീസ് സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഡിവൈസുകള്‍ ആപ്പിളില്‍ നല്‍കി റിപ്പയര്‍ ചെയ്യാം അല്ലെങ്കില്‍ ഏതെങ്കിലും ആപ്പിള്‍ അംഗീകൃത സര്‍വീസ് സെന്റര്‍ സൗജന്യമായി ഈ പ്രശ്നം പരിഹരിച്ച് നല്‍കുന്നതാണ്. ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 പ്രോയും മാത്രമാണ് ഈ പുതിയ സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി വരുന്നത്.

സ്മാര്‍ട്ട്‌ഫോണിന്റെ ഇയര്‍പീസ് പരിശോധിക്കുന്നതിനുവേണ്ടി ആദ്യം ഒരു ആപ്പിള്‍ അംഗീകൃത സ്റ്റോര്‍ കണ്ടെത്തി ഒരു ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറില്‍ കൂടിക്കാഴ്ച നടത്തുക. ആപ്പിള്‍ റിപ്പയര്‍ സെന്റര്‍ വഴി മെയില്‍-ഇന്‍ സേവനം ക്രമീകരിക്കുന്നതിന് നിങ്ങള്‍ക്ക് ആപ്പിള്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടാനും കഴിയും. ഈ സേവനത്തിന് ഐഫോണ്‍ നല്‍കുന്നതിനുമുമ്പ് ഐഫോണ്‍ ഐക്ലൗഡിലേക്കോ കമ്പ്യൂട്ടറിലേക്കോ വിവരങ്ങള്‍ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഒരു ഐഫോണ്‍ വാങ്ങിയതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ഈ സര്‍വീസ് പ്രോഗ്രാം ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ ഡിവൈസുകള്‍ക്ക് ലഭിക്കും.

 



source https://www.sirajlive.com/announces-free-repair-program-for-iphone-12-models.html

Post a Comment

أحدث أقدم