താലിബാന്‍ കസ്റ്റഡിയിലെടുത്ത 150ഓളം ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി | താലിബാന്‍ കസ്റ്റഡിയിലെടുത്ത 150ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതരാണ്. കാബൂള്‍ വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുകയായിരുന്ന ഇന്ത്യന്‍ സംഘത്തെ താലിബാന്‍ സംഘം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ രേഖകളും സംഘം പരിശോധിച്ചു. ഇതിനിടയില്‍ ഇന്ത്യന്‍ സംഘത്തെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശങ്ക വര്‍ധിപ്പിച്ചു.

എന്നാല്‍ ഇന്ത്യന്‍ സംഘത്തെ ചോദ്യം ചെയ്ത ശേഷം താലിബാന്‍ വിട്ടയക്കുകയായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള 85 അംഗ ഇന്ത്യന്‍ സംഘത്തെയുമായി ഇന്ത്യന്‍ വ്യോമസേന വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത പ്രചരിച്ചത്.

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.



source https://www.sirajlive.com/about-150-indians-detained-by-the-taliban-have-been-released.html

Post a Comment

Previous Post Next Post