
പോലീസിനു നേരെ കലാപത്തിന് ആാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സമൂഹ മാധ്യമങ്ങളില്‍ പോലീസിനെതിരെയും മോട്ടര്‍ വാഹന വകുപ്പിനെതിരെയും നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യണം തുടങ്ങിയ ആഹ്വാനങ്ങളാണ് ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. നിയമവിരുദ്ധമായി വാഹനത്തില്‍ മാറ്റം വരുത്തിയതിനാണ് വ്‌ളോഗര്‍മാരായ എബിന്‍ , ലിബിന്‍ എന്നിവരോട് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രാവിലെ ഓഫീസിലെത്തിയ ഇവര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു
source http://www.sirajlive.com/2021/08/09/492931.html
Post a Comment