ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരി മൂലം രോഗബാധിതരാകുന്നവരുടെ എണ്ണം 20 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 കോടി പേര്‍ രോഗമുക്തി കൈവരിച്ചു. 42.58 ലക്ഷം പേര്‍ക്ക് വൈറസ് മൂലം ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി അറുപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 90,000ത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 6.30 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 30,549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷം കടന്നു. 4.25 ലക്ഷം പേര്‍ മരിച്ചു.
ബ്രസീലില്‍ ഇതുവരെ ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.58 ലക്ഷം പേര്‍ മരിച്ചതായും വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു.
source http://www.sirajlive.com/2021/08/04/492077.html
إرسال تعليق