തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡ് അനുബന്ധ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് 21 പേര്‍ മരണപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ ഉണ്ടായത് 110 പേര്‍ക്കാണ്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു.
ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച 110 പേരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് കൊവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ ആശുപത്രി ഐസിയു, വെന്റിലേറ്റര്‍ മേഖലകളില്‍ അണുനശീകരണം കര്‍ശനമാക്കാന്‍ ബ്ലാക്ക്ഫംഗസ് ബാധയെത്തുടര്‍ന്ന് നിര്‍ദേശം നല്‍കിയിരുന്നു.
source https://www.sirajlive.com/black-fungus-has-killed-21-people-in-the-state.html
Post a Comment