ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകേ കേസുകള്‍ 3,22,25,513 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 417 മരണമടക്കം ആകെ മരണങ്ങള്‍ 4,31,642 ആയി ഉയര്‍ന്നു. 35,909 പേര്‍ ഇ്ന്നലെ രോഗമുക്തി കൈവരിച്ചു.
3,81,947 രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 17,43,114 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇത് വരെ 54,58,57,108 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
source https://www.sirajlive.com/in-24-hours-there-were-32937-covid-cases-and-417-deaths-in-the-country.html
Post a Comment