ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 403 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 38,487 പേര്‍ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയര്‍ന്നു. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,36,469 ആയി. ആകെ മരണസംഖ്യ 4,34,367. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
15,85,681 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. 1.34 ശതമാനമാണ് മരണനിരക്ക്.
source https://www.sirajlive.com/the-number-of-covid-patients-is-declining-there-are-30948-confirmed-cases-in-the-country-today.html
إرسال تعليق