തിരുവനന്തപുരം |സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജ ചരിത്ര നിര്‍മിതിക്കെതിരെ ഡി വൈ എഫ് ഐ ഫ്രീഡം ഫയര്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 387 കേന്ദ്രങ്ങളിലായാണ് ഫ്രീഡം ഫയര്‍ സംഘടിപ്പിക്കുകയെന്ന് ഡി വി എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങളില്‍ നൂറ് ചരിത്ര സെമിനാറുകള്‍ സംഘടിപ്പിക്കും. വ്യാജ ചരിത്ര നിര്മിക്കെതിരായ പോരാട്ടത്തിന് സംഘടന മുന്നിട്ടിറങ്ങും. സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റഹീം അറിയിച്ചു.
source https://www.sirajlive.com/dvfi-freedom-fire-at-387-centers-against-fake-history-making.html
Post a Comment