പതിനെട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ 400 ഗ്രാം ഭാരമുള്ള ഭ്രൂണം

അഹമ്മദാബാദ് | പതിനെട്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് വളര്‍ച്ചയെത്താത്ത 400 ഗ്രാം ഭാരമുള്ള ഭ്രൂണം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ വയറ്റിലാണ് ഭ്രൂണം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് കുട്ടിയ്ക്ക് ശക്തമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും അസുഖ കാരണം കണ്ടെത്താന്‍ സാധിച്ചില്ല. മധ്യപ്രദേശിലും രാജസ്ഥാനിലുമുള്ള ആശുപത്രികളിലെല്ലാം കയറിയിറങ്ങിയി ചികിത്സ തേടിയിട്ടും വയറുവേദന കുറഞ്ഞില്ല. അവസാനം ട്വിറ്ററിലൂടെ സമാനമായ കേസിനെ കുറിച്ച് വായിച്ച മാതാപിതാക്കള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.

സോണോഗ്രഫി പരിശോധനയ്ക്ക് ശേഷം കുഞ്ഞിന്റെ വയറ്റില്‍ വളര്‍ച്ചയെത്താത്ത ഭ്രൂണമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്ന അവസ്ഥയാണിത്. സിവില്‍ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുത്തു. കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.



source http://www.sirajlive.com/2021/08/03/491988.html

Post a Comment

أحدث أقدم