
രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍. യുഎസില്‍ മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.29 ലക്ഷം പേര്‍ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയര്‍ന്നു .4.24 ലക്ഷം പേര്‍ ഇന്ത്യയില്‍ വൈറസിനാല്‍ മരണപ്പെട്ടു.
source http://www.sirajlive.com/2021/08/03/491944.html
إرسال تعليق