ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 464 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,26,754 പേര്‍ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
2.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4,14,159 പേര്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്, 3,10,15,844 പേര്‍ ഇത് വരെ രോഗമുക്തി നേടി.ഇത് വരെ 49,53,27,595 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
source http://www.sirajlive.com/2021/08/06/492395.html
إرسال تعليق