റിയല്‍മി ജിടി 5 ജി സ്മാര്‍ട്‌ഫോണ്‍ ആദ്യ വില്‍പന ഓഗസ്റ്റ് 25ന്

ന്യൂഡല്‍ഹി| റിയല്‍മി ജിടി 5 ജി സ്മാര്‍ട്‌ഫോണിന്റെ ആദ്യ വില്‍പന ഓഗസ്റ്റ് 25 ന് നടക്കുമെന്ന് കമ്പനി അറിയിച്ചു. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 120 എച്ച്‌സെഡ് ഡിസ്‌പ്ലേ, 65ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഈ ഹാന്‍ഡ് സെറ്റിന്റെ സവിശേഷതകളാണ്. ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയാണ് ആദ്യ വില്‍പന നടക്കുക. റിയല്‍മി.കോം, പ്രമുഖ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും ഈ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാകും.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയാണ് വില വരുന്നത്. 12 ജിബി റാം + 256 ജിബി റോം മോഡലിന്് 41,999 രൂപയാണ് വില വരുന്നത്. ഗ്ലാസ് ബില്‍ഡിനൊപ്പം ഡാഷിംഗ് സില്‍വര്‍, ഡാഷിംഗ് ബ്ലൂ, വെജിഗന്‍ ലെതര്‍ ഫിനിഷുള്ള റേസിംഗ് യെല്ലോ കളര്‍ തുടങ്ങിയ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

ഈ സ്മാര്‍ട്‌ഫോണില്‍ 5ജി സപ്പോര്‍ട്ട്, 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഡിസ്പ്ലേയില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 12 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, യുഎസ്ബി-സി പോര്‍ട്ടിലൂടെ 65ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ്, 4500 എംഎഎച്ച് ബാറ്ററി എന്നിവ നല്‍കിയിട്ടുണ്ട്. 64 മെഗാപിക്‌സല്‍ സോണി സെന്‍സര്‍, 8 മെഗാപിക്‌സല്‍, പിന്നില്‍ 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയാണ് റിയല്‍മി ജിടി 5ജിയുടെ കാമറ സംവിധാനത്തില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ സെല്‍ഫികള്‍ക്കായി ഡിസ്പ്ലേയുടെ മുകളില്‍ ഇടത് കോണിലുള്ള പഞ്ച്-ഹോളിനുള്ളില്‍ 16 മെഗാപിക്‌സല്‍ കാമറയുമുണ്ട്.

ഈ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡും ഇഎംഐ ഇടപാടിലും 3,000 രൂപ തല്‍ക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ് ബാക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഓഫ് ബറോഡ മാസ്റ്റര്‍കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യ വാങ്ങലില്‍ 10% കിഴിവ് ലഭിക്കും.

 

 



source https://www.sirajlive.com/the-first-sale-of-the-realmy-gt5g-smartphone-is-on-august-25th.html

Post a Comment

أحدث أقدم