5000 അഫ്ഗാനികള്‍ക്ക് യു എ ഇ താത്കാലിക അഭയം നല്‍കും

ന്യൂയോര്‍ക്ക് | അഫ്ഗാനിസ്ഥാനില്‍ നിന്നും ആഭയാര്‍ഥികളായെത്തുന്ന 5,000ത്തോളം പേര്‍ക്ക് യു എ ഇ അഭയം നല്‍കും. പത്ത് ദിവിസത്തിനകം അഭയമൊരുക്കാന്‍ തയാറാണെന്ന് യു എ ഇ അറിയിച്ചു. അമേരിക്കയുടെ അഭ്യാര്‍ഥന മാനിച്ചാണ് തീരുമാനം. കാബൂളില്‍ നിന്ന് അമേരിക്കയുടെ പ്രത്യേക വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യു എ ഇയില്‍ എത്തിക്കും.

അതിനിടെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അഫ്ഗാനിലേത് ദുഷ്‌കരമായ ദൗത്യമെന്ന് ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിത്.
അമേരിക്കയെ സഹായിച്ച മുഴുവന്‍ അഫ്ഗാന്‍ പൗരന്മാരെയും രക്ഷപ്പെടുത്തും. സേന പിന്മാറ്റത്തില്‍ യു എസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

 



source https://www.sirajlive.com/the-uae-will-provide-temporary-asylum-to-5000-afghans.html

Post a Comment

أحدث أقدم