ന്യൂഡല്‍ഹി | താലിബാന്‍ ഭീകരത തുടരുന്ന അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളിള്‍ തിരിച്ചെത്തി. 50 മലയാളികളാണ് ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. കൂടുതല്‍ മലയാളികള്‍ സംഘര്‍ഷ ബാധിത മേഖലയില്‍ കഴിയുന്നില്ല എന്നാണ് ഇതുവരെയുള്ള വിവരം.
സൈനിക വിമാനം ഉള്‍പ്പെടെ നാല് വിമാനങ്ങളിലായി ഇതുവരെ നാന്നൂറോളം പേരാണ് രാജ്യത്ത് മടങ്ങിയെത്തിയത്. രക്ഷാ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാബൂള്‍ വിമാനത്താവളം വഴി പ്രതിദിനം രണ്ട് വിമാന സര്‍വീസുകള്‍ നടത്താനാണ് യുഎസ് സേന ഇന്ത്യക്ക് അനുമതി നല്‍കിയത്. നിലവില്‍ യുഎസ് സേനക്കാണ് കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല.
source https://www.sirajlive.com/50-keralites-stranded-in-afghanistan-return.html
إرسال تعليق