സാംസങ് ഗാലക്സി എ52എസ് 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി| സാംസങ് ഗാലക്സി എ52എസ് 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബര്‍ 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് റാം/സ്റ്റോറേജ് ഓപ്ഷനുകള്‍ ലഭിക്കുന്ന ഒരു അപ്പര്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായിരിക്കുമിത്. 6 ജിബി/128 ജിബി വേരിയന്റിന് 35,999 രൂപയും 8 ജിബി/128 ജിബിക്ക് 37,499 രൂപയുമായിരിക്കും വില.

ഈ സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനിന്റെ കാര്യത്തില്‍ ഗാലക്സി എ52 മായി സാമ്യം പുലര്‍ത്തുന്നതാണ്. ഗാലക്സി എ52എസിന് 6.5-ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 800 നിറ്റിസ് ബ്രൈറ്റ്‌നെസ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി ചിപ്പ്, സ്‌നാപ്ഡ്രാഗണ്‍ 750 പ്രോസസര്‍ എന്നിവയുണ്ട്.

ഒഐഎസ് ഉള്ള 64 മെഗാപിക്‌സല്‍ പ്രധാന കാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് കാമറ, 5 മെഗാപിക്‌സല്‍ മാക്രോ കാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 32 മെഗാപിക്‌സലിന്റെ മുന്‍ കാമറ എന്നിവ കാമറ സംവിധാനത്തില്‍ വരുന്നു. 25ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാര്‍ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള സാംസങ് വണ്‍ യുഐ 3.1 പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. സാംസങ് ഗാലക്സി എ52എസ് 5 ജിയില്‍ ഐപി 67 വാട്ടര്‍ റെസിസ്റ്റന്‍സ്, ഡോള്‍ബി അറ്റ്‌മോസിനൊപ്പം ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഔസം വയലറ്റ്, ഔസം ബ്ലാക്ക്, ഔസം മിന്റ്, ഔസം വൈറ്റ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാണ്.

 



source https://www.sirajlive.com/samsung-to-launch-galaxy-a52s5g-smartphone-in-india.html

Post a Comment

Previous Post Next Post