താലിബാനെതിരെ ഉപരോധവുമായി ജി-7

കാബൂള്‍ | അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ച താലിബാന്‍ ഭീകരരെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റെേപ്പടുത്തുന്ന നീക്കങ്ങള്‍ ഊര്‍ജിതം, താലിബാന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടികള്‍ വന്‍ സാമ്പത്തിക ശക്തികളായ ജി-7 രാജ്യങ്ങള്‍ തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ അടിയന്തര യോഗം ചേരും. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവരാണ് ജി-7 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

അതിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. ഇന്നും കാബൂളില്‍ നിന്ന് ഇന്ത്യക്കാരുമായി വ്യോമസേന വിമാനം യാത്ര തിരിച്ചു. 146 പേരുമായി ഖത്തറിലെത്തിയ വിമാനം ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇനിയും അഫ്ഗാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെയും ഉടന്‍ മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ താലിബാന്‍ പിടിച്ചതോടെ കുടുങ്ങിയ വിദേശ പൗരന്മാര്‍ രക്ഷതേടി പരക്കംപായുകയാണ്. അഫ്ഗാന്‍ വിടാന്‍ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നധരായി രംഗത്തെത്തിയിട്ടുണ്ട്.

 

 



source https://www.sirajlive.com/g-7-imposes-sanctions-on-taliban.html

Post a Comment

Previous Post Next Post