ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി | ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്. ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയതായി ഹരജിയില്‍ പറഞ്ഞു.

പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നുണ്ട്. സംസ്ഥാനത്തെ 16 മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സച്ചാര്‍ സംരക്ഷണ സമിതി. ഇതിന്റെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തുന്നത്. ധര്‍ണയക്ക് ശേഷം മുഖ്യമന്ത്രിയെ കാണാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/08/03/491975.html

Post a Comment

أحدث أقدم