കീം: പരീക്ഷ എഴുതിയത് 91.66 ശതമാനം പേര്‍

തിരുവനന്തപുരം | വ്യാഴാഴ്ച നടന്ന കേരളാ എന്‍ജിനിയറിംഗ്, ഫാര്‍മസി (കീം) പ്രവേശന പരീക്ഷയില്‍ ഒന്നാം പേപ്പറില്‍ അപേക്ഷിച്ച 91.66 ശതമാനം പേര്‍ രീക്ഷ എഴുതി. രണ്ടാം പേപ്പറില്‍ ആകെ അപേക്ഷിച്ചതില്‍ 88.77 ശതമാനം പേരും എഴുതി.

ഒന്നാം പേപ്പറിന് ആകെ 98621 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ രണ്ടാം പേപ്പറിന് 73943 പേര്‍ പരീക്ഷ എഴുതി. കേരളത്തിനകത്തും ദുബൈ ഉള്‍പ്പെടെയുള്ള സെന്ററുകളിലുമായാണ് പരീക്ഷ നടന്നത്.വിവിധ ജില്ലകളിലായി കൊവിഡ് പോസിറ്റീവായ 234 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ക്വാന്റൈനിലുളള 248 വിദ്യാര്‍ഥികളും പരീക്ഷാ ദിവസം നടത്തിയ തെര്‍മല്‍ സ്‌കാനര്‍പരിശോധനയില്‍ അധിക ഊഷ്മാവ് രേഖപ്പെടുത്തിയ 20 പേരും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരീക്ഷ എഴുതിയിട്ടുണ്ട്.

എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരീക്ഷയ്ക്കുമുമ്പും പരീക്ഷയ്ക്ക് ശേഷവും അണുവിമുക്തമാക്കിയാണ് പരീക്ഷ നടത്തിയതന്നു പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു.



source http://www.sirajlive.com/2021/08/06/492373.html

Post a Comment

Previous Post Next Post