തിരുവനന്തപുരം സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 16 മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധര്‍ണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയോ, നിയമനിര്‍മാണം നടത്തുകയോ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് നടപ്പിലാക്കുക, മുന്നാക്ക, പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധര്‍ണക്ക് ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.
source http://www.sirajlive.com/2021/08/03/491940.html
إرسال تعليق