ഡി സി സി പട്ടിക: സുധാകരനും സതീശനും ഡല്‍ഹിക്ക്

തിരുവനന്തപുരം |  ഡി സി സി പട്ടിക് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുടെ വിയോജിപ്പും തര്‍ക്കവും തുടരുന്നതിനിടെ ഇത് പരിഹരിക്കാനുള്ള അന്തിമ ശ്രമമെന്ന നിലയില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇരവുരും ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയ ശേഷം ഓരോ ജില്ലയിലേും പ്രസിഡന്റുമാരുടെ പരിഗണന പേര് ഒന്നാക്കി ചുരുക്കും. തുടര്‍ന്ന് ഡല്‍ഹിക്ക് പോകാനാണ് നീക്കം. പട്ടികക്ക് ഹൈക്കമന്‍ഡിന്റെ അംഗീകാരം വാങ്ങുകയാണ് ലക്ഷ്യം.

എല്ലാവരേയും തൃപ്തിപ്പെടുത്തി പട്ടിക പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇരുവര്‍ക്കുമുള്ളത്. ആവശ്യത്തിന് കൂടിക്കാഴ്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞെന്നും ഇവര്‍ വിലയിരുത്തുന്നു. നിലവില്‍ പുറത്തുവന്നിട്ടുള്ള സൂചനാ പട്ടികകളില്‍ ചില ജില്ലകളില്‍ നിന്ന് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് നേതാക്കള്‍ക്ക് താത്പ്പര്യം. സാമൂദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ലിസ്റ്റ് നിര്‍മിക്കുക. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും.

നേരത്തെ പട്ടിക സംബന്ധിച്ച സൂചന പുറത്തുവന്നിരുന്നു. സുധകരന്‍ അനുകൂലികളുടെ സാമൂഹിക മാധ്യമ കൂട്ടായ്മ വഴിയാണ് പട്ടിക പൂര്‍ത്തിയായത്. ഇതില്‍ പറയുന്ന പരിഗണന പ്രകാരം തിരുവനന്തപുരം: ജി എസ് ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സി പി മാത്യു, വയനാട്: കെ കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി എസ് ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍ എന്ന പേരാണ് പുറത്തുവന്നത്. ഇതില്‍ കൊല്ലത്ത് ആരുടെ പേരും സൂചിപ്പിച്ചിട്ടില്ല.

 



source https://www.sirajlive.com/dcc-list-sudhakaran-and-satheesan-to-delhi.html

Post a Comment

Previous Post Next Post