കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരുന്നാല്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കില്ല: ഹൈക്കോടതി

കൊച്ചി | ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്നത് മൂകസാക്ഷിയായി നോക്കിനില്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയം തിരുവാര്‍പ്പ് ചര്‍ച്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വിധിപറയുകയായിരുന്നു കോടതി.

തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇതിനെ ന്യായീകരിച്ചത്. ഇതിനെ രൂക്ഷമായി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച്, പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും ചൂണ്ടിക്കാട്ടി.



source http://www.sirajlive.com/2021/08/12/493307.html

Post a Comment

أحدث أقدم