അഫ്ഗാന്‍ നല്‍കുന്നത് മതതീവ്രവാദം മനുഷ്യനെ ഇല്ലാതാക്കുമെന്ന പാഠം: മുഖ്യമന്ത്രി

തിരുവനന്തപുരം | ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികള്‍ അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഫ്ഗാന്‍ ഒരു പാഠമാണ്. മതതീവ്രവാദം മനുഷ്യനെ ഇല്ലാതാക്കുമെന്ന പാഠമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ ആശയങ്ങളുടെ സ്വാംശീകരണം പ്രധാനമാണ്. ജാതിക്കും മതത്തിനും അതീതമായി മുനുഷ്യത്വം ഉയരണം. സര്‍ക്കാര്‍ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാം. ഗുരു സന്ദേശങ്ങള്‍ മറന്ന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 



source https://www.sirajlive.com/lessons-to-be-learned-from-religious-extremism-in-afghanistan-cm.html

Post a Comment

أحدث أقدم