എറണാകുളം | തൃക്കാക്കര നഗരസഭയില്‍ ഓണ സമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ 10,000 രൂപ നല്‍കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി. ചെയര്‍പേഴ്‌സണ്‍ അജിത തങ്കച്ചനാണ് ഓണക്കോടിക്കൊടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 18 കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ ഓരോ കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിയോടൊപ്പമാണ് കവറില്‍ 10,000 രൂപയും നല്‍കിയത്.ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്‌സന്‍ എങ്ങനെ പണം നല്‍കിയെന്നാണ് അംഗങ്ങളില്‍ ചിലരുടെ സംശയം.
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്.ചെയര്‍പേഴ്‌സന്‍ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷന്‍ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
source https://www.sirajlive.com/ona-gift-of-10000-to-thrikkakara-municipal-corporation-chairperson-councilors-in-controversy-complaint-seeking-vigilance-inquiry.html
إرسال تعليق