അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കോഴിക്കോട് |  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷയില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് വിധി പറയും. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം. കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

 

 



source http://www.sirajlive.com/2021/08/11/493082.html

Post a Comment

Previous Post Next Post