കൊച്ചി | മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരെയുള്ള കേസും ആരോപണങ്ങളും പൊതു ജന പ്രക്ഷോഭത്തെ പ്രതിരോധിക്കാനുള്ള കണ്ണില്‍ പൊടിയിടലായിരുന്നുവെന്നാണ് വാദം. കേസുമായി ബന്ധപ്പെട്ട രേഖകളും തടികളും പിടിച്ചെടുത്തതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയരുന്നു.
source https://www.sirajlive.com/the-bail-application-of-the-accused-in-the-wood-room-case-will-be-considered-today.html
Post a Comment