വാഷിംഗ്ടണ്‍ | അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സഹായവുമായി അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍. ചില്ലറ വില്‍പന ശൃംഖലയിലെ വമ്പന്‍മാരായ വാള്‍മാര്‍ട്ടും ഹോം ഷെയറിംഗ് കമ്പനിയായ എയര്‍ബിന്‍ബി ഉള്‍പ്പെടെയുള്ള കമ്പനികളാണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്.
അമേരിക്കയിലെ പ്രമുഖ ഹോം ഷെയറിംഗ് കമ്പനിയായ എയര്‍ബിഎന്‍ബി ലോകത്താകമാനമുള്ള 20,000 അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തങ്ങളുമായി സഹകരിക്കുന്നവരുമായി ചേര്‍ന്ന് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കും. നിലവില്‍ താത്കാലിക സൗകര്യമാണ് ഒരുക്കുന്നതെങ്കിലും അവര്‍ക്ക് ആവശ്യമുള്ളിടത്തോളം ഈ സൗകര്യം ഉപയോഗപ്പെടുത്താം. കഴിഞ്ഞ ആഴ്ച വരെ 165 അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കി.
അമേരിക്കയിലെത്തുന്ന അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാനായി സന്നദ്ധസംഘടനകള്‍ വഴി ഒരു മില്ല്യണ്‍ ഡോളര്‍ കൈമാറുമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു. യു എസ് വയര്‍ലസ് കാരിയര്‍ കമ്പനിയായ വറൈസണ്‍ അഫ്ഗാനില്‍ നിന്നുള്ള തങ്ങളുടെ ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പെടെ കോള്‍ ചാര്‍ജില്‍ ഇളവ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് ഇളവ്.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിന് ആറ് സ്വകാര്യ വിമാന കമ്പനികള്‍ സഹായിച്ചതായി കഴിഞ്ഞ ദിവസം അമേരിക്ക വെളിപ്പെടുത്തിയിരുന്നു.
source https://www.sirajlive.com/american-companies-help-afghan-refugees.html
Post a Comment