കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഡീസല്‍, പെട്രോള്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 74.96 എന്ന നിലയിലാണ്.
source https://www.sirajlive.com/gold-prices-fall.html
إرسال تعليق