കൊച്ചി | പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കൗണ്‍സില്‍ ഹാളിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തിനായി എത്തിയ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെയും തടഞ്ഞു. ഇവരെ ഹാളിലേക്ക് കടക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. ഇതോടെ കൗണ്‍സില്‍ യോഗം ചേംബറിനുള്ളില്‍ ചേര്‍ന്നു.
പോലീസ് സംരക്ഷണയിലാണ് അജിത തങ്കപ്പന് കൗണ്‍സില്‍ യോഗത്തിനായി എത്തിയത്. യോഗത്തിനുശേഷം തിരികെ മടങ്ങിയതും പോലീസ് സംരക്ഷണയിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് യോഗം ചേര്‍ന്നതെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് യോഗം ചര്‍ച്ച ചെയ്തു പാസാക്കിയതെന്നും അജിത മാധ്യമങ്ങളോട് പ്രതികരിച്ചു
source https://www.sirajlive.com/money-laundering-controversy-opposition-blocks-thrikkakara-municipal-corporation-chairperson.html
إرسال تعليق