
കാറിന്റെപുറം ഭാഗത്ത് മുന്‍ഭാഗത്തും പിറകുവശത്തും ബമ്പര്‍ പ്രൊട്ടക്റ്റര്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്, സൈഡ് സ്‌കേര്‍ട്ട്, കറുത്ത നിറത്തിലുള്ള ബോഡി സൈഡ് മൗള്‍ഡിങുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ ക്രോം ഗാര്‍ണിഷ്, ഫോഗ് ലാമ്പ് ഗാര്‍ണിഷ്, അപ്പര്‍ ഗ്രില്‍ ക്രോം ഗാര്‍ണിഷ്, നമ്പര്‍ പ്ലേറ്റ് ഗാര്‍ണിഷ് തുടങ്ങിയവയും ഈ വേരിയന്റിന്റെ സവിശേഷതകളാണ്. സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ എയര്‍ബാഗ്, പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സംവിധാനമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സുരക്ഷാ സൗകര്യങ്ങളും പുതിയ മോഡലില്‍ നല്‍കിയിട്ടുണ്ട്.
വാഗണ്‍ ആറിന്റെ സ്റ്റാന്‍ഡേര്‍ഡ് വി വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി 13 അപ്ഗ്രേഡുകളാണ് പുതിയ മോഡലില്‍ ലഭിക്കുക. ഡീലര്‍ തലത്തില്‍ എല്ലാ ആക്സസറികളും അടങ്ങിയ കിറ്റ് 23,000 രൂപയ്ക്ക് ലഭിക്കും. 67 ബി എച്ച് പി, 90 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ലിറ്ററിന്റെ മൂന്ന് സിലിണ്ടറുകളുള്ള എഞ്ചിന്‍, 82 ബി എച്ച് പിയും 113 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടറുകളുള്ള പെട്രോള്‍ എഞ്ചിനുമാണ് കാറില്‍ ഉണ്ടാകുക.
source http://www.sirajlive.com/2021/08/08/492650.html
إرسال تعليق