മ്യാന്മറില്‍ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ച് സൈനിക മേധാവി മിന്‍ ഓങ് ഹ്‌ലായിങ്

നായ്പിഡാവ് | സര്‍ക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്ത മ്യാന്മറില്‍ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ച് സൈനിക മേധാവി മിന്‍ ഓങ് ഹ്‌ലായിങ്. ആറുമാസം മുന്‍പാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ സൈന്യം പുറത്താക്കി ഭരണമേറ്റെടുത്തത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിക്ക് അധികാരം കൈമാറുമെന്ന് സൈനിക മേധാവി പറഞ്ഞു. ഒരു വര്‍ഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു മുന്‍പ് വ്യക്തമാക്കിയിരുന്നത്. 2008ല്‍ നിലവില്‍വന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വാദം.

ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാറിനെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 939 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാന്‍ സൂചിയുള്‍പ്പെടെ അറസ്റ്റിലായിരുന്നു.



source http://www.sirajlive.com/2021/08/02/491862.html

Post a Comment

أحدث أقدم