ന്യൂഡല്‍ഹി | സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. ഇതിനുമുമ്പ് കോഴിക്കോട് നഗരത്തില്‍ വച്ച് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തും. കടുത്ത കൊവിഡ് നിയന്ത്രണമുള്ള ചില സ്ഥലങ്ങളില്‍ വെര്‍ച്വല്‍ ആയി സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും.
source
http://www.sirajlive.com/2021/08/08/492662.html
Post a Comment