മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യുഡല്‍ഹി | ലോകമെമ്പാടമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. കര്‍ഷകരുടെ അശ്രാന്തമായ പ്രയത്നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരന്മാര്‍ക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു മോദിയുടെ ഓണാശംസ.

 



source https://www.sirajlive.com/the-president-and-the-prime-minister-wished-the-malayalees-a-happy-onam.html

Post a Comment

Previous Post Next Post