‘മറ്റൊരു സ്റ്റാന്‍ സ്വാമി വേണ്ട’; സചിന്‍ വാസെക്ക് ചികിത്സക്ക് അനുമതി

മുംബൈ | റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സചിന്‍ വാസെക്ക് കോടതി ചികിത്സക്ക് അനുമതി നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സചിന്‍ വാസെ. എന്‍ ഐ എ കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം പ്രത്യേക കോടതി തള്ളി. മറ്റൊരു സ്റ്റാന്‍ സ്വാമി ഇനി വേണ്ടെന്ന് പ്രത്യേക ജഡ്ജി പ്രശാന്ത് ആര്‍ സിത്രെ വിധി പ്രസ്താവിച്ചു കൊണ്ട് പറഞ്ഞു.

ഹൃദ്രോഗത്തിന് ചികിത്സ ആവശ്യപ്പെട്ടാണ് സചിന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് താണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുമതി നല്‍കി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയലിലാണ് വാസെ. അദ്ദേഹത്തിന് ഉടന്‍ ഹൃദയശസ്ത്രക്രിയ വേണ്ടിവരുമെന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.



source https://www.sirajlive.com/39-no-need-for-another-stan-swami-39-sachin-wasek-approved-for-treatment.html

Post a Comment

Previous Post Next Post