കെ പി സി സി ഓഫീസിന് മുമ്പില്‍ കരിങ്കൊടി

തിരുവനന്തപുരം | ഡി സി സി പട്ടിക പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെുടുത്ത പ്രതിഷേധങ്ങള്‍ അടങ്ങുന്നില്ല. ഏറ്റവും ഒടുവിലായി കെ പി സി സി ആസ്ഥാനത്ത് കരിങ്കൊടിയും ഫള്ക്‌സും സ്ഥാപിച്ചു.. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചെന്ന് പറഞ്ഞാണ് കരിങ്കൊടിക്കൊപ്പം ഫളക്‌സ് സ്ഥാപിച്ചത്. നാടാര്‍ സമുദായത്തിന് ഡി സി സി പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യപ്രസ്താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെട അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സമ്മര്‍ദതന്ത്രത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്.

പ്രഖ്യാപിച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ ഇനി മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും മേഖല, സാമുദായിക, വനിത, പിന്നാക്ക വിഭാഗ പ്രാതിനിധ്യങ്ങളിലെ പോരായ്മ വരാനിരിക്കുന്ന പുനഃസംഘടനകളിലൂടെ മാറ്റിയെടുക്കാനും സംസ്ഥാന നേതൃത്വത്തിന് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

 

 



source https://www.sirajlive.com/black-flag-in-front-of-kpcc-office.html

Post a Comment

أحدث أقدم