സമ്പൂര്‍ണ പിന്‍മാറ്റം: അവസാന അമേരിക്കന്‍ വിമാനവും അഫ്ഗാന്‍ വിട്ടു

കാബൂള്‍ |  20 വര്‍ഷം നീണ്ട അധിനിവേശത്തിനൊടുവില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് സമ്പൂര്‍ണമായി പിന്‍മാറി. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരേയും വഹിച്ച് അവസാന യു എസ് വിമാനം ഇ17 ഇന്ത്യന്‍ സമയം രാത്രി 12 .59നാണ് പറന്നുയര്‍ന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ പിന്മാറ്റം വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു. കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളം താലിബാന്‍ ഏറ്റെടുത്തു. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.

 

 

 



source https://www.sirajlive.com/complete-withdrawal-the-last-american-plane-left-afghanistan.html

Post a Comment

Previous Post Next Post