
മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഡി എം ഒമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാറിന് ഒരു മറയുമില്ല. മരണം പട്ടികയില്‍പ്പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടുത്തും. കേരളത്തില്‍ കൊവിഡായി മരിച്ച ഒരാളും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മരണ നിരക്ക് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് ഐ സി എം ആര്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ മാര്‍ഗനിര്‍ദേശം മറികടന്നുവെന്നും സതീശന്‍ ആരോപിച്ചു.
source http://www.sirajlive.com/2021/08/04/492085.html
إرسال تعليق