കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന്റെ വില 160 രൂപ കൂടി 35,560 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4445 രൂപയായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.78 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.19 ശതമാനം താഴ്ന്ന് 47,495 രൂപയിലെത്തി.
source https://www.sirajlive.com/rise-in-gold-prices.html
Post a Comment