ലണ്ടന്‍ | കാബൂള്‍ വിമാനത്താവളത്തിന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്. വിമാനത്താവളം വഴി രാജ്യം വിടാനായി ആളുകള്‍ വലിയ തോതില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും സംഘര്‍ഷങ്ങളിലുമാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി വിശേഷം വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാല്‍ സാഹചര്യം സുരക്ഷിതമായി കൈാകര്യം ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ വ്യക്തമാക്കി. സൈനികരെ പൂര്‍ണമായും പിന്‍വലിക്കാന്‍ യുഎസ് നല്‍കിയ ആഗസ്റ്റ് 31 എന്ന സമയപരിധിക്കുള്ളില്‍ ഒരു രാജ്യത്തിനും അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ പൂര്‍ണമായും രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാല്ലെയ്‌സ് ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കന്‍ സേന കൂടുതല്‍ കാലം അഫ്ഗാനില്‍ തുടരുകയാണെങ്കില്‍ അവര്‍ക്ക് ബ്രിട്ടണ്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ബെന്‍ വ്യക്തമാക്കി.
source https://www.sirajlive.com/britain-says-seven-people-have-been-killed-near-kabul-airport.html
إرسال تعليق