നാടന്‍ പാട്ട് കലാകാരന്‍ പി എസ് ബാനര്‍ജി അന്തരിച്ചു

ശാസ്താംകോട്ട | പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി എസ് ബാനര്‍ജി (41) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലിരിക്കെയാണ് മരണം.

കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് .ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനര്‍ജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലെ ഒരു ഐടി സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു.

പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.



source http://www.sirajlive.com/2021/08/06/492378.html

Post a Comment

Previous Post Next Post