കാഠ്മണ്ഡു | മയക്ക്മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് ഉള്‍പ്പെടെ മൂന്നു പേര് നേപ്പാളില്‍ അറസ്റ്റില്‍.ഇവരില്‍നിന്നും മൂന്നു കിലോ കൊക്കൈന്‍ ഇവരില്‍നിന്നു പിടികൂടി.
കര്‍ണാടക സ്വദേശി ബിജയ് സിംഗ്(33), ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ഷിര്‍ലി ഗാമ(30), ടാന്‍സാനിയന്‍ സ്വദേശിനി ഗെത്രൂഡ് ലിയാനാര്‍ഡോ കിമാരോ(26) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ബിജയ് സിംഗ് ഓഗസ്റ്റ് 24ന് കാഠ്മണ്ഡുവിലെ കമലാദായിയില് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗാമയില്‍നിന്ന് ഇയാള്ഡ കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിച്ചുവെന്നു പോലീസ് പറഞ്ഞു. ഗാമയെ ഓഗസ്റ്റ് 19നും കിമാരോയെ ഓഗസ്റ്റ് 25നുമാണ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കവെ സിന്ധുലിയില് നിന്നാണു കിമാരോയെ പിടികൂടിയത്.
source https://www.sirajlive.com/drug-trafficking-three-persons-including-a-karnataka-national-have-been-arrested-in-nepal.html
إرسال تعليق