തിരുവനന്തപുരം | കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും ലോക മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷിക്കുന്നത്. ചിങ്ങ പിറവി മുതല്‍ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാന്‍ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കല്‍പത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്.
കൊവിഡിനൊപ്പം ഏറെനാള്‍ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വര്‍ഷത്തിലൊരിക്കല്‍ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓര്‍മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേര്‍ത്തുതന്നെ നിറുത്താം.
source https://www.sirajlive.com/today-is-thiruvonam-for-the-malayalees-of-the-world.html
Post a Comment