ന്യൂഡല്‍ഹി| അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. ഇപ്പോള്‍ ഈ മേഖലയിലേക്ക് ചുവടുവെക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇന്ന് പുതിയ അഡ്വഞ്ചര്‍ മോഡല്‍ എന്‍എക്‌സ് 200 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ മോട്ടോര്‍സൈക്കിള്‍ ഹോര്‍നെറ്റ് 2.0 ന്റെ ആര്‍ക്കിടെക്ക്ച്ചറിനെയും പ്ലാറ്റ്ഫോമിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബൈക്കിന്റെ ടീസര്‍ വീഡിയോകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
184 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍, പവര്‍ട്രെയിന്‍ 17 ബിഎച്ച്പി പരമാവധി കരുത്ത്, 16 എന്‍എം ടോര്‍ക്ക്, എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയാണ് മോട്ടോര്‍ സൈക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അഡ്വഞ്ചര്‍ മോഡലിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ബ്ലിങ്കറുകളുള്ള പരുക്കന്‍ രൂപത്തിലുള്ള നക്കിള്‍ ഗാര്‍ഡുകള്‍, വിശാലമായ ഹാന്‍ഡില്‍ബാര്‍, ചുറ്റും എല്‍ഇഡി ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു. ബൈക്കിന് ഏകദേശം 1.50-1.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
source https://www.sirajlive.com/honda-joins-adventure-bike-range-presentation-today.html
إرسال تعليق