ന്യൂഡല്‍ഹി | ഇന്ത്യാ മഹാരാജ്യം പിറന്നിട്ട് ഇന്നേക്ക് 75 വര്‍ഷം. കനത്ത സുരക്ഷയില്‍ രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി. ഞായറാഴ്ച രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്നതോടെ ദിനാഘോഷത്തിന് ഔദ്യോഗികമായി തുടക്കമാകും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും.
അതീവ സുരക്ഷയിലാണ് ഇത്തവണ ആഘോഷ പരിപാടികള്‍. പുറത്ത് നിന്ന് കാണാന്‍ കഴിയാത്ത വിധം ചെങ്കോട്ട പൂര്‍ണമായും മറച്ചിട്ടുണ്ട്. പഴയ ഡല്‍ഹിയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഡല്‍ഹി പോലീസ് മുദ്രവെച്ചു. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തി.പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
ചെങ്കോട്ടയ്ക്കു ചുറ്റും എന്‍.എസ്.ജി. കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകളുകളും സിസി ടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ആസാദി കാ അമൃത് മഹോത്സവം രാജ്യത്തെ ജനങ്ങൾക്കിടയിൽ പുതിയ ഊർജ്ജവും പുതിയ ബോധവും പകർന്നുനൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
source https://www.sirajlive.com/country-independence-day-dawn-extreme-security-everywhere.html
إرسال تعليق