
രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.അറുപതിനായിരം രൂപക്കാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് അറിയുന്നത്.
പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. തുടര്‍ന്ന് ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അന്വേഷിച്ചുവരികയാണ്.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.
source http://www.sirajlive.com/2021/08/07/492497.html
إرسال تعليق