
വ്യാഴാഴ്ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയല്‍വാസികളാണ് പാറക്കെട്ടിനുള്ളില്‍ അകപ്പെട്ട യുവാവിനെ കാണുന്നത്.പാറക്കല്ലുകള്‍ക്കടിയില്‍ ഉടല്‍ഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് പുറത്തുകാണാനുണ്ടായിരുന്നത്. തുടര്‍ന്ന് താമരശേരി പോലീസ് സ്ഥലത്തെത്തി ബിജീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമംനടന്നെങ്കിലും പാറക്കല്ലുകള്‍ ദേഹത്തുപതിക്കാന്‍ സാധ്യതയുണ്ടെന്നുകണ്ട് നാട്ടുകാര്‍ നരിക്കുനി അഗ്‌നിരക്ഷാസേനയുമായി ബന്ധപ്പെട്ടു. ഉച്ചക്ക് രണ്ടുമണിയോടെ നരിക്കുനി അഗ്‌നിരക്ഷാസേന യൂനിറ്റ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്.
source http://www.sirajlive.com/2021/08/07/492488.html
إرسال تعليق